കാലടി> ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതം സാഹിത്യം,സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, മലയാളം, ഹിന്ദി, ചരിത്രം, ഉറുദു,ഭരതനാട്യം, മോഹിനിയാട്ടം, വാസ്തുവിദ്യ, ആയുര്‍വേദ, സൈക്കോളജി, തിയേറ്റര്‍ എന്നീ വിഭാഗങ്ങളില്‍ പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ പഠന വിഭാഗങ്ങളിലായി 38 ഒഴിവുകളാണുള്ളത്. പ്രൊഫസര്‍ക്ക്
1,44,200/-, അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 57,700/- എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം.
പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രായപരിധിയില്ല.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 01.01.2021 ല്‍ 40 വയസ് കവിയരുത്. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍
ആയുര്‍വേദം – ഒരു ഒഴിവ് (ജനറല്‍)
ഹിന്ദി – എട്ട് ഒഴിവുകള്‍ (ജനറല്‍ – നാല്, ഒ.ബി.സി. -ഒന്ന്,
മുസ്ലിം- രണ്ട്, എല്‍.സി/ എ.ഐ. -ഒന്ന്)
ചരിത്രം – മൂന്ന് ഒഴിവുകള്‍ (ജനറല്‍- ഒന്ന്, ഈഴവ- ഒന്ന്,
വിശ്വകര്‍മ്മ ഒന്ന് )
മലയാളം – രണ്ട് ഒഴിവുകള്‍ (ജനറല്‍)
മോഹിനിയാട്ടം – ഒരു ഒഴിവ് (ഈഴവ )
സൈക്കോളജി – രണ്ട് ഒഴിവുകള്‍ (ജനറല്‍ -ഒന്ന്, എസ്.സി- ഒന്ന്.)
സംസ്കൃതം ന്യായം – ഒരു ഒഴിവ് (ജനറല്‍)
സംസ്കൃതം സാഹിത്യം – അഞ്ച് ഒഴിവുകള്‍ (ഓപ്പണ്‍- രണ്ട്, എസ്.സി.- ഒന്ന്,
ഈഴവ- രണ്ട്)
സംസ്കൃതം വേദാന്തം – രണ്ട് ഒഴിവ് (ജനറല്‍- ഒന്ന്, എസ്.ടി. – ഒന്ന്)
തിയേറ്റര്‍ – ഒരു ഒഴിവ് (മുസ്ലിം)
ഉര്‍ദു – ഒരു ഒഴിവ് (ജനറല്‍)
എന്‍.സി.എ. (നോ കാന്‍ഡിഡേറ്റ്സ് അവയിലെബിള്) ഒഴിവുകള്‍: –
പ്രൊഫസര്‍
മലയാളം – ഒരു ഒഴിവ് (ഒബിസി)
സംസ്കൃതം വേദാന്തം – ഒരു ഒഴിവ് (ജനറല്‍)
സംസ്കൃതം സാഹിത്യം – ഒരു ഒഴിവ് (ഒബിസി)
സംസ്കൃതം ന്യായം – ഒരു ഒഴിവ് (ജനറല്‍)
അസിസ്റ്റന്റ് പ്രൊഫസര്‍
ഭരതനാട്യം – ഒരു ഒഴിവ് (എസ്.ടി.)
സംസ്കൃതം സാഹിത്യം – രണ്ട് ഒഴിവുകള്‍ (ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന
(ശ്രവണശേഷിയില്ലാത്തതും കേള്വിക്കുറവുമുള്ളതും
-1, ചലനശേഷിക്കുറവുള്ളത്- 1 )
സംസ്കൃതം വേദാന്തം – മൂന്ന് ഒഴിവുകള്‍ – (എല്‍.സി. / എ.ഐ- 1, നാടാര്‍-
ഒന്ന്, ഒ. എക്സ്- 1)
വാസ്തുവിദ്യ- ഒരു ഒഴിവ് (എസ്.സി)
പ്രൊഫസര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിന് 5000 രൂപയും എസ്.സി/എസ്.ടി/
പി.എച്ച് വിഭാഗത്തിന് 1250 രൂപയും, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിന് 3000 രൂപയും എസ്.സി/എസ്.ടി/ പി.എച്ച് വിഭാഗത്തിന് 750 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട
അവസാന തീയതി 24.12.2021. അപേക്ഷയുടെ പ്രിന്റ് കോപ്പി 31.12.2021 ന് വൈകീട്ട് 4.00 മണിക്ക് മുന്‍പ് രജിസ്ട്രാര്‍, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാന്‍സ്ക്രിറ്റ്, കാലടി – 683574 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.