Also Read:
മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്റെ ഭാര്യയാണ് നഫ്ല. പാലക്കാട്ടെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വ്യാഴാഴ്ച രാത്രിയാണ് നഫ്ലയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടില്‍ തിരിച്ചെത്തിയ മുജീബ് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും നഫ്ല പ്രതികരിച്ചില്ല. തുടര്‍ന്ന്, വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ നഫ്ലയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് മൊഴി.
‘ഇത്രയും തടിയുള്ള ഞാന്‍ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല. എല്ലാവര്ക്കും ഒരു ഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാന്‍ കഴിയുന്നില്ല’, നഫ്ല ഡയറിയില്‍ എഴുതി. വളരെ ബോള്‍ഡായ കുട്ടിയായിരുന്നെന്നും അത്രയധികം മാനസികപീഡനവും പരിഹാസവും നേരിട്ടതിനാലാണ് ഇത്തരത്തില്‍ ഒരു സംഭവത്തിലേക്ക് നയിച്ചതെന്ന് സഹോദരന് നഫ്സല്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ നഫ്ല ക്രൂരമായ മാനസികപീഡനത്തിന് ഇരയായിട്ടുണ്ട്. ജനുവരി 21 നായിരുന്നു വിവാഹം. പത്ത് മാസമായിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും നഫ്ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഗര്‍ഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു. മാത്രമല്ല, അല്പം തടിച്ച ശരീരപ്രകൃതമാണ് നഫ്ലയുടേത്. അതിന്റെ പേരിലും ഭര്‍തൃവീട്ടില്‍ നിന്നും പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാന്‍ നഫ്ല ഭക്ഷണം നിയന്ത്രിക്കുകയും ദിവസേന നാല് കിമീ വരെ നടക്കുകയും ചെയ്തു’, സഹോദരന് നഫ്സല്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read:
( ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530)