Also Read :
ആദ്യ പരിഗണന നല്കി കേസ് അന്വേഷിച്ച് ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read :
നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
നോക്കുകൂലി തടയാന്‍ നിയമഭേദഗതി വേണമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആവശ്യപ്പെട്ടിരുന്നു. നിയമഭേദഗതി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Also Read :
‘ചൂഷണം അവസാനിപ്പിക്കുക തന്നെ വേണം. പോലിസ് ഇടപെടല്‍ കര്‍ശനമാക്കണം. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണം. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കണ’മെന്നും ഡിജിപിയോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായാണ് നടപടിയുണ്ടായിരിക്കുന്നത്.
Also Read :
നോക്കുകൂലിക്കെതിരെ നേരത്തെയും ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. നോക്കുകൂലി തുടച്ചു നീക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.