Also Read :
കേന്ദ്ര സര്‍ക്കാരിന്റേത് ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതാദ്യമായാണ് ഹലാൽ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത് വരുന്നത്.
കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വര്‍ഗീയതയും താലോലിച്ച് അധികാരത്തിലേക്ക് എത്തുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കോര്‍പറേറ്റുകളുടെ താത്പര്യം അനുസരിച്ച് ഭരണം നടത്തുന്നു. വര്‍ഗീയത ഇല്ലാതാക്കാൻ വ്യക്തമായ നിലപാട് വേണമെന്നും ഇതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read :
ഇന്ത്യൻ സംസ്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം സമുദായത്തെ ഇന്ത്യയിൽ നിന്ന് അന്യമാക്കുന്ന നിലപാട് കൈക്കൊണ്ടു. ഗോവധ നിരോദനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്നം സൃഷ്ടിക്കുകയാണ്.
ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നു. ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു.
Also Read :
കര്‍ഷക പ്രക്ഷോഭം കേന്ദ്രത്തിന്റെ അഹന്തയ്ക്കും ദാര്‍ഷ്ഢ്യത്തിനുമുള്ള ചുട്ട മറുപടിയാണ്. സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൊല്ലാനും മടിച്ചില്ല. കര്‍ഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Also Read :
പാര്‍ലമെന്റിലെ ഭക്ഷണത്തിലും ഹലാൽ മുദ്രയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.