കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകരിച്ച കുർബാനയർപ്പണംസംബന്ധിച്ച തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. നിലവിലുള്ള കുർബാന രീതി തുടരാൻ വത്തിക്കാൻ അനുമതി നൽകിയെന്ന എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ ട്രസ്റ്റി മാർ ആന്റണി കരിയിലിന്റെ അവകാശവാദം കർദിനാൾ മാർ ജോർജ് ആലഞ്ചേരി തള്ളി.
എന്നാൽ വത്തിക്കാനിൽ നിന്ന് ഇത്തരത്തിൽ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കർദിനാൾ പറഞ്ഞു.ഏകീകൃത കുർബാനയെന്ന സിനഡ് തീരുമാനത്തിൽ മാറ്റമില്ലെന്നെന്നും അദ്ദേഹം അറിയിച്ചു.
വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങൾക്കിടയിലും സിറോ മലബാർ സഭയിലെ ഏകീകരിച്ച കുർബാനയർപ്പണം ഞായറാഴ്ച മുതൽ നടപ്പിലാക്കാനാണ് സിനഡ് തീരുമാനം.
ഇതിനിടെ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ ട്രസ്റ്റി മാർ ആന്റണി കരിയിൽ വത്തിക്കാനിലെത്തിയാണ് ഫ്രാൻസിസ് മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയതായി ആന്റണി കരിയിൽ സർക്കുലറിലൂടെ വ്യക്തമാക്കിയത്.