കൊച്ചി> എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന നടത്തില്ലെന്ന് തീരുമാനമായി. കുർബാന പരിഷ്കരണത്തിൽ വത്തിക്കാൻ ഇടപെട്ടോടെയാണ് ഈ തീരുമാനം . ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകുകയായിരുന്നു. ബിഷപ് ആന്റണി കരിയിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് ഇക്കാര്യത്തിൽ തീരുമാനമായത്.
അതിനിടെ, പുതിയ കുർബാന രീതി നടപ്പാക്കരുതെന്നു കോടതി നിർദേശം ഉണ്ടായിരുന്നു. ചാലക്കുടി ഫെറോന പള്ളിക്കാണ് കോടതി താത്കാലിക സ്റ്റേ അനുമതി നൽകിയത്. നിലവിലെ കുർബാന രീതി തുടരണം എന്നും കോടതി നിർദേശിച്ചു.
ഇടവക വിശ്വാസിയായ വിൽസൺ കല്ലൻ നൽകിയ പരാതിയിൽ ആണ് ചാലക്കുടി മുൻസിഫ് കോടതി നിർദേശം നൽകിയത്.