കൊൽക്കത്ത
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിപ്പട്ടികയായി. ആകെയുള്ള 144 സീറ്റിൽ 128ലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ബാക്കി സീറ്റിൽ തൃണമൂലിനെയും ബിജെപിയെയും എതിർക്കുന്ന പൊതുസമ്മതരായ സ്ഥാനാർഥികളെ പിന്തുണയ്ക്കും. സിപിഐ എം 93, സിപിഐ 13, ആർഎസ്പി 7, ഫോർവേഡ് ബ്ലാക്ക് 10, ആർസിപിഐ 2, മാർക്സിസ്റ്റ് ഫോർവേഡ് ബ്ലോക്ക് 3.
തൃണമൂലും സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. നാലു മന്ത്രിമാരും ആറ് എംഎൽഎമാരും രണ്ട് എംപിമാരും പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പ് ഡിസംബർ 19ന്.















