Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ ആഗ്രഹപൂർത്തീകരണമാകരുത്- മന്ത്രി പ്രസാദ്

by News Desk
November 27, 2021
in KERALA
0
കൃഷിയുമായി-ബന്ധപ്പെട്ട-നിയമങ്ങള്‍-കോര്‍പറേറ്റുകളുടെ-ആഗ്രഹപൂർത്തീകരണമാകരുത്-മന്ത്രി-പ്രസാദ്
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകലല്ല കൃഷിയെന്നും മറിച്ച് അവന് സമൂഹത്തിൽ മാന്യമായ ജീവിതനിലവാരം പുലർത്താൻ ഉതകുന്നതാകണമെന്നും കൃഷിമന്ത്രി പി. പ്രസാദ്. അതിന് പിന്തുണയും പിൻബലവും നൽകുന്നതാകണം കാർഷിക പദ്ധതികളും കാർഷിക നയങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങൾ സാധാരണക്കാരന്റെ മനസ്സിന്റെ പ്രതിഫലനമാകണം. കോർപറേറ്റുകളുടെ ഇച്ഛാപൂർത്തീകരണമാകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം ടി. കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കാർഷിക മേഖലയിൽ ഇന്ത്യയുടെ നയ വിവക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. എം. ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസ്ലിയാർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

ഏതുതരം കാർഷിക വിളകൾക്കും അനുയോജ്യമായ ഭൂപ്രകൃതിയാണ് നമ്മുടേത്. ലോക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പന്ത്രണ്ട് മാസവും കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ ഈ സവിശേഷത ഉന്നമിട്ടാണ് കോർപറേറ്റുകൾ പലയിടങ്ങളിലും ഭൂമി സ്വന്തമാക്കിയിട്ടുള്ളത്. സാങ്കേതികവിദ്യ, കാർഷിക വിപണി, സൂപ്പർമാർക്കറ്റ് എന്നീ മൂന്നു മേഖലകളിലും കോർപ്പറേറ്റുകൾ ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ നിയമ സംഹിതകളും ഇവർക്ക് സഹായകരമാകുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. കാർഷിക പദ്ധതികളുടെയും നയങ്ങളുടെയും യഥാർഥ ഗുണഭോക്താക്കൾ കർഷകരാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ടതെന്നും മന്ത്രി പറഞ്ഞു.

ശിൽപശാലയ്ക്ക് മുന്നോടിയായി ടി.കെ.എം. കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കുറ്റിച്ചിറ അഞ്ചുപറ പാടശേഖരത്തിൽ ഞാറു നടീലും പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കോളേജ് ക്യാമ്പസിലെ പച്ചക്കറി കൃഷിയുടെ നടീലും വിദ്യാർഥികൾക്കൊപ്പം ചേർന്നുകൊണ്ട് മന്ത്രി ഉദ്ഘാടനം ചെയ്തു. ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷായുർവേദ കൂട്ടുകളുടെ നിർമ്മാണപ്രവർത്തനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. കുണ്ടറ എം.എൽ.എ: പി.സി. വിഷ്ണുനാഥും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കൃഷി ലാഭകരമാകണമെന്നും അതിന് കാർഷിക സംരംഭങ്ങൾ വളർന്നു വരണമെന്നും ആശംസാ പ്രസംഗത്തിൽ പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. മികച്ച കർഷകയായി തിരഞ്ഞെടുത്ത കനകമ്മ ടീച്ചറെയും മികച്ച സംരംഭകനായ അനിൽ കെ.എസിനെയും മന്ത്രി ആദരിച്ചു. 26, 27 തീയതികളിലായി നടക്കുന്ന ദ്വിദിന ശിൽപശാലയിൽ പി.ജി വിദ്യാർഥികൾ, കേരള യൂണിവേഴ്സിറ്റിയിൽനിന്നുള്ള വിദ്യാർഥികൾ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സർവകലാശാലയിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.

content highlights:minister p prasad on laws related to farming

Previous Post

കോയമ്പത്തൂരിന്‌ സമീപം മംഗളൂരു–ചെന്നൈ എക്‌സ്‌പ്രസ്‌ ട്രെയിൻതട്ടി മൂന്ന്‌ കാട്ടാനകൾ ചരിഞ്ഞു

Next Post

മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മഴ:-തിരുവനന്തപുരം-ജില്ലയിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങള്‍ക്ക്-ശനിയാഴ്ച-അവധി

മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.