തിരുവനന്തപുരം: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (നവംബർ 27) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്നും അറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച വരെ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
content highlights:rain: collector declares holiday for all educational institutions in Thiruvananthapuram















