തിരുവനന്തപുരം > സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട് നാലുമണി വരെയാക്കാൻ നിർദ്ദേശം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ചർച്ചചെയ്തത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
കൃത്യ സമയത്ത് പാഠഭാഗങ്ങൾ തീർക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പരാതിപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്. നിലവിൽ ഉച്ചവരെയാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇടവിട്ട ദിവസങ്ങളിലാണ് മിക്ക സ്കൂളുകളിലും ക്ലാസ് നടക്കുന്നത്.
അധ്യയന സമയം വളരെ കുറഞ്ഞത് വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂൾ സമയം വൈകീട്ടുവരെയാക്കാൻ തീരുമാനിച്ചത്. അതേസമയം, പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാനും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.