Also Read:
എസ്പിക്ക് പരാതി നല്‍കാനായി നാല് വിദ്യാര്‍ഥിനികളെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. എസ്പി ഓഫിസിലേക്ക് അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. ഓഫീസിന് ഏതാനും മീറ്റര്‍ അകലെ വെച്ച് മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു.
നിലവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടില്ലെന്നാണ് വിവരം. ആദ്യം ഇവരെ എ ആര് ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്റ്റേഷനിലേക്ക് മാറ്റി.
രാവിലെ എസ്പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ ബഹുജന പ്രക്ഷോഭം അക്രമാസക്തമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറും മുട്ടയേറും നടത്തി. പോലീസ് ജലപീരങ്കി, കണ്ണീര് വാതകം എന്നിവ പ്രയോഗിച്ചു.
Also Read:
പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മൊഫിയ ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്, ആരോപണ വിധേയനായ ആലുവ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.