തിരുവനന്തപുരം: അനുപമയുടെ പിതാവ് പി. എസ്. ജയചന്ദ്രന് മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി. പോലീസ് റിപ്പോർട്ട് അനുസരിച്ച് ജയചന്ദ്രന്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
ഇതോടെ പ്രതികളെ രക്ഷിക്കാനുള്ള പോലീസ് ഒത്തുകളിച്ചെന്ന സംശയം ബലപ്പെടുകയാണ്.ജയചന്ദ്രനടക്കം ആറ് പ്രതികൾക്കെതിരെ നേരത്തെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പേരൂർക്കട പോലീസ് ചുമത്തിയിരുന്നത്. എന്നാൽ ജയചന്ദ്രന്റെ ജാമ്യ ഹർജി കോടതിയിൽ വന്നപ്പോൾ പോലീസ് നൽകിയ റിപ്പോർട്ടിൽ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ്വ്യക്തമായിരിക്കുന്നത്.
നിസ്സാര കുറ്റങ്ങൾ മാത്രം ചുമത്തിയതായി വ്യക്തമാക്കുന്ന പോലീസ് റിപ്പോർട്ടിൻറെഅടിസ്ഥാനത്തിലാണ് പ്രതിക്ക് മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി അറിയിച്ചത്. ഇതോടെ പ്രതികളെ രക്ഷിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നും നീക്കങ്ങളുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
Content Highlights: Police helps adoption case accused in case as reports in court lacks charges