വർക്കിങ് അറേഞ്ച്മെൻ്റ് വ്യവസ്ഥയിൽ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് താൽക്കാലികമായി തിരുവനന്തപുരത്തേക്ക് മാറിവന്ന ജീവനക്കാരനാണ് സാബു. സംഭവത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ ബി ഗിരീഷ് അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടിയുണ്ടായത്. ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായത് അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി ഗവ. അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരിയാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
സാബുവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അംഗീകൃത സംഘടനയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് അടിവസ്ത്രം മാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് സാബു പങ്കുവച്ചത്. ഗ്രൂപ്പിൽ മുപ്പത്തിയഞ്ചോളം സ്ത്രീ ജീവനക്കാരുമുണ്ട്. വീട്ടിൽ വെച്ചാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്.
സാബുവിൻ്റെ പ്രവർത്തി ജീവനക്കാരുടെ കുടുംബങ്ങളിൽ അവമതിപ്പ് ഉണ്ടാക്കുന്നതിന് ഇടയാക്കിയെന്നും പല ജീവനക്കാരും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ മക്കൾക്ക് ഫോൺ നൽകിയിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പോലീസിൽ പരാതി നൽകിയ സാഹചര്യത്തിൽ സാബുവിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.