ഹവാന
ഫിദൽ അലെജാൻഡ്രോ കാസ്ട്രോ റൂസ് എന്ന ലോകത്തിന്റെ വിപ്ലവനക്ഷത്രം പൊലിഞ്ഞിട്ട് വ്യാഴാഴ്ച അഞ്ചുവർഷം. അമേരിക്കയുടെ എണ്ണിയാലൊടുങ്ങാത്ത ഉപരോധങ്ങൾക്കുമുന്നിൽ മുട്ടുമടക്കാതെ വിപ്ലവക്യൂബയെ വൻ പുരോഗതിയിലേക്ക് നയിച്ച നേതാവ്. അദ്ദേഹത്തിനുനേരെ 638 തവണ വധശ്രമമുണ്ടായി.ചെ ഗുവേരയ്ക്കൊപ്പം ഗറില്ലാ യുദ്ധത്തിലൂടെ 1959ൽ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണം അട്ടിമറിച്ചാണ് ക്യൂബയുടെ ഭരണം പിടിച്ചത്. 1976 വരെ പ്രധാനമന്ത്രിയും 1976 മുതൽ 2008 വരെ പ്രസിഡന്റുമായി. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 2016ൽ അന്തരിച്ചു. അഞ്ചാം ചരമവാർഷികത്തിനു മുന്നോടിയായി വിവിധ രാജ്യങ്ങളിൽ അനുസ്മരണ പരിപാടി നടക്കുന്നു.