കേരളത്തിലേക്ക് സംഘ്പരിവാറിന് കടന്നുവരാൻ കഴിയാത്ത സാഹചര്യത്തിൽ പോലുള്ള വിഷയങ്ങളിൽ വിവാദം സൃഷ്ടിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു. ഭക്ഷണത്തിലും വസ്ത്രത്തിലും നിറത്തിലും രാജ്യത്തെ രാജ്യത്ത് സംഘ്പരിവാർ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘ്പരിവാറിനെതിരെ ഡിവൈഎഫ്ഐ ഇന്ന് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചിരുന്നു. ബീഫോ, പന്നിയോ, ചിക്കനോ നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് കഴിക്കാം. അവനവന് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. എല്ലാവരും ഇന്നത് മാത്രമേ കഴിക്കാവൂ എന്ന് ശാഠ്യം പിടിച്ച് മറ്റുള്ളവരുടെ കറിച്ചട്ടിയിൽ തലയിടാൻ പോയാൽ അത് വക വച്ച് തരാൻ ഈ നാട് തയ്യാറല്ല. ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ്. ഭക്ഷണത്തിന് മതമില്ല- ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി. ‘തുപ്പി’ കൊടുക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ്- സജീഷ് പറഞ്ഞു.