ന്യൂഡൽഹി > മിനിമം താങ്ങുവില നിയമപരമാക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ച് അഖിലേന്ത്യ കിസാൻ സഭ തയാറാക്കിയ കുറിപ്പ് നേതാക്കളായ പി കൃഷ്ണ പ്രസാദ്, എൻ കെ ശുക്ല, ഹന്നൻ മൊള്ള , അശോക് ധാവളെ, ബി വെങ്കട്, വിക്രം സിങ് എന്നിവർചേർന്ന് പുറത്തിറക്കി. ഒരുവർഷം നീണ്ടുനിന്ന ശക്തമായ സമരത്തെ തുടർന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകി. എന്നാൽ കർഷകർ ഉയർത്തിയ പ്രധാനപ്പെട്ട മറ്റാവശ്യങ്ങൾ ഇപ്പോഴും പരിഹാരമില്ലാതെ കിടക്കുകയാണ്. വിശനാശം, കുറഞ്ഞ വില, മിനിമം താങ്ങുവില തുടങ്ങിയ പ്രശ്നങ്ങൾ പരിഹാരമാകാതെ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുറിപ്പ് പുറത്തിറക്കിയത്.
കർഷക വിരുദ്ധരായ ബിജെപിയെ യു.പി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും കുറിപ്പിൽ പറഞ്ഞു. 2014 മുതൽ ഇങ്ങോട്ട് ഒരു ലക്ഷത്തിലധികം കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.