തിുരവനന്തപുരം > കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിൽത്രീ വീലർ/ ടൂ വീലർചാർജിങ് സ്റ്റേഷനുകൾസ്ഥാപിക്കുന്ന പദ്ധതിയുടെഭാഗമായി 1140 പോൾമൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനായി ഇ- ടെൻഡർക്ഷണിച്ചു. ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 26.11.2021, 3.30 pm ആണ്.
നിലവിലുള്ള പോസ്റ്റിൽ തന്നെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക വഴി ചെലവ് കുറയ്ക്കാനും അതുമൂലം ഈ സൗകര്യം കുറഞ്ഞനിരക്കിൽ ഓട്ടോറിക്ഷകൾക്കും സ്കൂട്ടറുകൾക്ക് ലഭ്യമാക്കാനും സാധിക്കും. റോഡരികിലും പാർക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോൾ മൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നതിനാൽ ഇലക്ട്രിക് ഓട്ടോ/സ്കൂട്ടർ എന്നിവയ്ക്ക് സൗകര്യപ്രദമായി ചാർജ് ചെയ്യാനും കഴിയും. ചാർജിങ് തുക മൊബൈൽ ആപ്പ് വഴി വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്രീപെയ്ഡ് സംവിധാനം വഴി വളരെ ലളിതമായി അടയ്ക്കാനാകും.
വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് : https://bit.ly/30TtCIu.