ഇസ്ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മലമൂത്രത്തിൽ പോലും തുപ്പരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം, ഭക്ഷണത്തിൽ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
Also Read :
നല്ല മുസ്ലീമെന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്ന ആമുഖത്തോടെയാണ് അബ്ദുള്ളക്കുട്ടി ഹലാല്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഒരു സംഘം ജിഹാദി പണ്ഡിതന്മാരും മറ്റും യഥാര്‍ത്ഥ ഇസ്ലാമിനെ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. താന്‍ പഠിച്ച ഇസ്ലാം വളരെ പ്രാക്ടിക്കലായ മതമാണെന്നും അദ്ദേഹം പറഞ്ഞു.
“ചില ഘട്ടത്തില്‍ പന്നിയിറച്ചി പോലും നമുക്ക് കഴിക്കാം. വിശന്ന് പട്ടിണി കിടക്കുന്ന മനുഷ്യന് മറ്റൊന്നും കിട്ടാനില്ലെങ്കില്‍, പന്നിയിറച്ചി ഹറാമല്ലെന്ന് പഠിപ്പിച്ച ഒരു സമുദായത്തെയാണ് ഇന്ന് അപമാനിക്കുന്നത്.” എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഒരു നവോത്ഥാന നായകൻ ഇല്ലാത്തതാണ് മുസ്ലീം സമുദായത്തിന്റെ കേരളത്തിലെ പ്രശ്നം. ആധുനിക കാലത്ത് തുപ്പലിനെ ആർക്കാണ് ന്യായീകരിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
Also Read :
മീശയില്ലാതെ താടി മാത്രം വയ്ക്കുകയാണ് ഇവിടെയുള്ളവർ ചെയ്യുന്നതെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി അതിനെ വികൃതമായ വേഷം എന്നാണ് വിശേഷിപ്പിച്ചത്. താലിബാനിസമാണ് ഇവിടെ നടക്കുന്നതെന്നും ഇവരെയൊക്കെ പിടിച്ച് അകത്തിടണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.