ലൈംഗിക വൈകൃതങ്ങൾക്കടിമയായിരുന്നെന്നും ദിൽഷാദ് കെ സലീം ആരോപിച്ചു. ഇത് മോഫിയയെ മാനസികമായി തകർത്തിരുന്നു. ശരീരം മുഴുവൻ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മർദ്ദിച്ചിരുന്നെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിച്ചത്.
Also Read :
അതേസമയം കേസിൽ മോഫിയയുടെ ഭർത്താവ് സുഹൈലും, അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അറസ്റ്റിലായി. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കന്നത്. സ്ത്രീധന നിരോധന വകുപ്പും ചുമത്തിയിട്ടുണ്ട്. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മൂന്ന് പേരും പിടിയിലായത്. മോഫിയയുടെ മരണം വിവാദമായതിന് പിന്നാലെ ഇവർ വീട്ടിൽ നിന്നും പോയിരുന്നു.
ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുട൪ന്ന് ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മീഷനും, റൂറൽ എസ്പിയു൦ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ എന്ന എൽഎൽബി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
Also Read :
ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഞാൻ മരിച്ചാൽ പോലും അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ മോഫിയ ചൂണ്ടിക്കാട്ടുന്നു.
” ഞാൻ മരിച്ചാൽ പോലും അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാൻ എന്ത് ചെയ്താലും മാനസികപ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല്ല. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈൽ, ഫാദർ, മദർ ക്രിമിനലുകളാണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹമെന്നും മോഫിയ പറയുന്നു.