ബംബോലിം
രണ്ടാംപകുതിയിൽ ലഭിച്ച പെനൽറ്റി ആനുകൂല്യത്തിൽ ഹൈദരാബാദ് എഫ്സിയെ ഒറ്റഗോളിന് മറികടന്ന് ചെന്നൈയിൻ എഫ്സി. ഐഎസ്എൽ ഫുട്ബോളിൽ വ്ലാഗിമിർ കൊമാന്റെ പെനൽറ്റി ഗോളിലാണ് മുൻചാമ്പ്യൻമാർ ജയം കുറിച്ചത്. ഇരുടീമുകൾക്കും സീസണിലെ ആദ്യ കളിയായിരുന്നു. 66–-ാം മിനിറ്റിലായിരുന്നു വിജയഗോൾ. ചെന്നൈയിൻ ക്യാപ്റ്റൻ അനിരുഥ് ഥാപ്പയെ ഹിതേഷ് ശർമ ബോക്സിൽ വീഴ്ത്തി. കിക്കെടുത്ത കൊമാന് പിഴച്ചില്ല.
ഇന്ന് ഒഡിഷ എഫ്സി ബംഗളൂരു എഫ്സിയെ നേരിടും.