ടൂറിൻ
ജർമനിയുടെ അലക്സാണ്ടർ സ്വരേവിന് എടിപി ഫെെനൽസ് കിരീടം. ഫെെനലിൽ റഷ്യൻ ടെന്നീസ് താരം ഡാനിൽ മെദ്-വെദെവിനെ സ്വരേവ് തോൽപ്പിച്ചു (6–4, 6–4). നിലവിലെ ചാമ്പ്യനാണ് മെദ്-വെദെവ്.
ഇരുപത്തിനാലുകാരന്റെ രണ്ടാം കിരീടമാണിത്. 2018ലായിരുന്നു ആദ്യ കിരീടം. സെമിയിൽ ഒന്നാം റാങ്കുകാരൻ നൊവാക് യൊകോവിച്ചിനെയാണ് സ്വരേവ് തോൽപ്പിച്ചത്.