Also Read:
ഹോട്ടലിലെ മുറിയില്‍ ഇയാളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോക്സിന്റെ സഹായി പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി നേരത്തെ രാജ്യം വിട്ടിരുന്നു. ഭക്ഷണമോ പരിചരണമോ ഇല്ലാതെ മുറി പൂട്ടിയിട്ട നിലയില്‍ ആയിരുന്നു.
കോവളം പോലീസിലെ ബീറ്റ് ഓഫിസര്‍മാര്‍ മുറിയില്‍ നിന്ന് ഞരക്കം കേട്ട് തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ബീച്ചിന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അതിദയനീയമായിരുന്നു അവസ്ഥയെന്ന് പോലീസ് പറയുന്നു. പുഴുവരിച്ച നിലയില്‍ ഒന്നനങ്ങാന്‍ കഴിയാതെ മലമൂത്ര വിസര്‍ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഫോക്സിനെ കണ്ടെത്തിയത്.
ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്ക്ക് എത്തിയ പോലീസുകാരോട് രൂക്ഷമായി ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
Also Read:
ഇയാളുടെ നിലവിലെ അവസ്ഥ ഭേദമായതിന് ശേഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകാനുള്ള നിയമസഹായങ്ങളും മറ്റ് നടപടി ക്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.