വയനാട്:ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർഥിനിക്ക് കുത്തേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തു. പ്രണയം നിരസിച്ചതിൻറെ പേരിൽ ഇയാൾആക്രമണം നടത്തുകയായിരുന്നെന്നാണ്റിപ്പോർട്ട്.
തിങ്കളാഴ്ച്ച വൈകുന്നേരം കോളേജിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. പെൺകുട്ടിയുടെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടിട്ടുണ്ട്. നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലുള്ള പെൺകുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ദീപുവും നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലാണുള്ളത്.
പുൽപ്പള്ളി സ്വദേശിയായ പെൺകുട്ടി രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർഥിയാണ്. ദീപുവിനെ ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാൻ ലക്കിടിയിലെത്തുകയായിരുന്നു. ബന്ധത്തിൽ താത്പര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
സംഭവ സമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: youth stabbed girl for refusing love in wayanad