മുംബൈ: ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വീണ് അപകടത്തിലായ യാത്രക്കാരിയെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥയുടെ സമയോചിത ഇടപെടൽ രക്ഷിച്ചു. മുംബൈ ബൈക്കുള റെയിൽവേ സ്റ്റേഷനിലാണ് സംഭവം.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
യാത്രക്കാരി വീഴുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പോലീസ് ഉദ്യോഗസ്ഥ സപ്ന ഗോൽകറിന്റെ രക്ഷാ പ്രവർത്തനമാണ് യാത്രക്കാരിയെ വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്.രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സപ്ന ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ട്രെയിനിനും പാളത്തിനുമിടയിൽ കുടുങ്ങിയ യാത്രക്കാരി മുന്നോട്ട് പോകുന്നതിനിടെ ശരവേഗത്തിൽ ഓടിയെത്തിയ സപ്ന ഇവരെ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
भायखला रेलवे स्टेशन PF-01 पर एक 40 वर्ष महिला करीबन 20:03 बजे चलती लोकल ट्रेन में चढने का प्रयास करते समय संतुलन बिगङने के कारण चलती लोकल से गिरते समय स्टेशन पर तैनात ऑन डियुटी महिला आरक्षक सपना गोलकर द्वारा उक्त महिला यात्री की जान बजाकर सराहनीय कार्य किया गया । @RailMinIndia pic.twitter.com/EqX2vMUu0A
— Central Railway (@Central_Railway) November 21, 2021
കാര്യമായി പരിക്കേൽക്കാത്ത യാത്രക്കാരി ഉടൻ തന്നെ എഴുന്നേറ്റ് നിൽക്കുന്നതും വീഡിയോയിൽ കാണാം. ഇന്ത്യൻ റെയിൽവേയുടെയും റെയിൽവേ മന്ത്രാലയത്തിന്റെയും ട്വിറ്റർ അക്കൗണ്ടികളിൽ പോസ്റ്റ്ചെയ്ത വീഡിയോ വൻ ഹിറ്റായി. നിരവധി പേരാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ ഒരു കാരണവശാലും കയറാൻ ശ്രമിക്കരുതെന്നും റെയിൽവേ ഓർമിപ്പിക്കുന്നു.
Content Highlights: Mumbai Cop Saves Woman Who Slipped Trying To Board Moving Train