പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെപോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത ആളാണെന്നാണ് പോലീസ് പറയുന്നത്.അതേസമയം, പ്രതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്പി പ്രതികരിച്ചു.
നവംബർ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആർ.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യവീട്ടിൽനിന്ന് അൽപമകലെയായി മമ്പറത്ത് ഒരുസംഘം ആളുകൾ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുടനീളമുള്ളത്.
കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പോലീസ് വിശദീകരണം. സംഭവത്തിനുപിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് ബി.ജെ.പി. ആരോപിക്കുന്നുണ്ടെങ്കിലും ഇത് എസ്.ഡി.പി.ഐ. നിഷേധിച്ചിരുന്നു. കേസിൽ എട്ട് സംഘങ്ങളായാണ് അന്വേഷണം തുടരുന്നത്.
Content Highlights:RSS Worker Sanjith Murder Case; One taken into custody