തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരേ ഉയരുന്ന എതിർപ്പുകൾ കണക്കിലെടുക്കാതെ അതിവേഗ നടപടികളുമായി സർക്കാർ മുന്നോട്ട്. അതിവേഗ സിൽവർ ലൈൻ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിസർക്കാർ ഉത്തരവിറക്കി.
ഡെപ്യൂട്ടി കളക്ടർ അനിൽ ജോസിനെയാണ് ഭൂമി ഏറ്റെടുക്കൽ നടപടിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 11 തഹസിൽദാർമാർ ഡെപ്യൂട്ടി കളക്ടർക്ക്കീഴിലുണ്ടാവും. 11 ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക.
സിൽവർ ലൈൻ പദ്ധതിക്കെതിരേ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. കെ റെയിൽ സംസ്ഥാനത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്നും എതിർക്കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. പരിസ്ഥിതിആഘാതപഠനം നടത്തിയില്ലെന്നും പദ്ധതിയുടെ പേരിൽ കോടികൾ കമ്മീഷൻ പറ്റാൻ നീക്കമുണ്ടെന്നുംസുരേന്ദ്രൻ ആരോപിച്ചിരുന്നു.
കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുമ്പോൾ സംസ്ഥാനം കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു. കെ റെയിൽ വികസനധൂർത്താണെന്ന് കെ. സുധാകരനും കുറ്റപ്പെടുത്തിയിരുന്നു.
കെ-റെയിൽ: അതിരടയാള കല്ലിടൽ പുരോഗമിക്കുന്നു; പാത കടന്നുപോകുക ഈ വില്ലേജുകളിലൂടെ
അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി, കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ-റെയിൽ) ആണ് നടപ്പാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കാസർക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം.
പതിനൊന്നു ജില്ലകളിലൂടെയാണ് സിൽവർലൈൻ കടന്നു പോകുന്നത്. പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
Content Highlights:K Rail Semi High speed Silver Line project Kerala Government