തിരുവനന്തപുരം> മത്സ്യമേഖലയിലെ പ്രവർത്തനങ്ങളുടെ മികവിന് മത്സ്യഫെഡിന് ദേശീയ അംഗീകാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന അവാർഡ് ദേശീയ മത്സ്യ വികസന ബോർഡാണ് ഏർപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ മത്സ്യഫെഡ് ഈ മേഖലയിൽ മികവാർന്ന പ്രവർത്തനമാണ് നടത്തുന്നതെന്ന് വിലയിരുത്തിയാണ് അംഗീകാരത്തിന് തെരഞ്ഞെടുത്തത്.
ഒഡിഷയിലെ ഭുവനേശ്വറിൽ ലോക മത്സ്യദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ഡെയറി ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയിൽനിന്നും മത്സ്യഫെഡ് ചെയർമാൻ ടി മനോഹരനും, മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ടും അവാർഡ് സ്വീകരിച്ചു. മത്സ്യഫെഡിന് കിട്ടിയ അംഗീകാരം കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള അംഗീകാരമാണെന്ന് ചെയർമാൻ ടി മനോഹരൻ പറഞ്ഞു.