എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പുലർച്ചെ 2.50ന് കായംകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരമറിഞ്ഞത്. ട്രെയിൻ വാറൻ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് എന്നിവ ബാഗിലുണ്ടായിരുന്നു.
ബാഗ് നഷ്ടമായ വിവരമറിഞ്ഞതോടെ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. യാത്രക്കാരിൽ ആരെങ്കിലും ബാഗ് മാറിയെടുത്തതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
അന്വേഷണം ആരംഭിച്ചെങ്കിലും ബാഗ് എടുത്തയാളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. ശ്രീരാമകൃഷ്ണനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ തിരുവനന്തപുരത്തിന് മടങ്ങുന്ന വഴിയാണ് ഗൺമാൻ്റെ ബാഗ് നഷ്ടമായത്. എറണാകുളത്ത് നിന്ന് ഞായറാഴ്ച രാത്രിയാണ് രാജേഷ് കെഎസ്ആർടിസി ബസിൽ കയറിയത്.