ന്യൂഡല്‍ഹി> മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ എല്ലാ തര്‍ക്കവിഷയങ്ങളിലും അന്തിമ തീര്‍പ്പുണ്ടാക്കുമെന്ന് സുപ്രീംകോടതി. തമിഴ്നാടിന്റെ റൂള്കര്വ്വില് കേരളം ഉന്നയിച്ച ആശങ്കകള്‍ പരിശോധിക്കുമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10 ലേക്ക് മാറ്റി. തമിഴ്നാട് തയ്യാറാക്കി കേന്ദ്രജലകമീഷന്‍ അംഗീകരിച്ച റൂള്‍കര്‍വ്വ് പ്രകാരം ഈ കാലയളവില്‍ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താം. എന്നാല്‍, അടിയന്തിര സാഹചര്യങ്ങളില്‍ മേല്‍നോട്ടസമിതി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.