തിരുവനന്തപുരം: പനവേൽ-കന്യാകുമാരി ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർമുതൽ ഇടപ്പള്ളിവരെയുള്ള റോഡ് നിർമാണത്തിന് കേന്ദ്രസർക്കാർ 3465.82 കോടി രൂപ അനുവദിച്ചു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇത് ട്വീറ്റ് ചെയ്തത്. ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. 25.15 കിലോമീറ്ററാണ് ആറുവരിയാക്കുന്നത്. പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കാരോട്വരെ 646.30 കിലോമീറ്ററാണ് ആറുവരിയാക്കുന്നത്. 20 റീച്ചുകളിൽ 16 എണ്ണത്തിൽ കരാറായി. ഇടപ്പള്ളി-കൊടുങ്ങല്ലൂർ ഉൾപ്പെടെ നാല് റീച്ചുകളാണ് ഇനി കരാർ ആവാനുള്ളത്.
നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Content Highlights: Edappally-Kodungallur NH 66 six-laning