Also Read :
സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നല്കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്കി.
Also Read :
മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ഈ സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും നിര്‍ദേശം നല്കി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
Also Read :
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പിനു വന്ന ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ദേവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെ ഇന്നലെ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തിൽ രണ്ട് പേര് അറസ്റ്റിലാകുകയും ചെയ്തിരുന്നു. സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
Also Read :
തുടർന്ന് മർദ്ദിക്കുന്ന ദ്യശ്യങ്ങൾ എല്ലായിടത്തും പ്രചരിച്ച് തുടങ്ങിയതോടെ പോലീസ് കേസ് എടുക്കുകയും ഈ 2 ജീവനക്കാരെ അറസ്റ്റ് ചെയുകയും ചെയ്തത്. നേരത്തേയും ഇതുസംബന്ധിച്ച പരാതി പോലീസിൽ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടപടിയെടുക്കാറില്ലെന്ന് മെഡിക്കൽ കോളേജ് പോലീസ് വ്യക്തമാക്കി.