മലയാള മനോരമ ഓൺലൈനിന് എംബി രാജേഷ് നൽകിയ അഭിമുഖത്തിൽ തന്നെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് “ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു.” എന്ന് വിടി ബൽറാം കുറിച്ചത്. എംബി രാജേഷിന്റെ പേര് പരാമർശിക്കാതെയാണ് പോസ്റ്റ്. “അങ്ങനെ ഒരു അടുത്ത സൗഹൃദം ബൽറാമുമായി മുൻപും ഇല്ല.” എന്ന എംബി രാജേഷിന്റെ വാക്കുകളാണ് സ്ക്രീൻ ഷോട്ടിലുള്ളത്.
Also Read :
തൃത്താലയിൽ എതിർ സ്ഥാനാർഥിയായിരുന്ന വിടി ബൽറാമുമായി സൗഹാർദം പുനഃസ്ഥാപിക്കാൻ സാധിച്ചോ എന്ന ചോദ്യത്തിനായിരുന്നു ബൽറാമുമായി അടുത്ത സൗഹൃദം മുൻപും ഇല്ല എന്ന് എംബി രാജേഷ് മറുപടി നൽകിയത്. വ്യക്തിപരമായ തലത്തിലേക്ക് മത്സരം എത്തിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും രാജേഷ് പറഞ്ഞിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിച്ച താനും വി കെ ശ്രീകണ്ഠനും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു വിടി ബൽറാമുമായുള്ള ബന്ധത്തെക്കുറിച്ച് എംബി രാജേഷ് സംസാരിച്ചത്. “തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം (വികെ ശ്രീകണ്ഠൻ) എന്റെ വീട്ടിൽ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. സ്പീക്കറായപ്പോൾ ശ്രീകണ്ഠൻ എന്നെ വിളിച്ച് താൻ തോറ്റതു നന്നായില്ലേ എന്ന് ചോദിച്ചു.”. അത്തരത്തിൽ ഒരു അടുത്ത സൗഹൃദം ബൽറാമുമായി മുൻപും ഇല്ല. സിറ്റിങ് സീറ്റിലെ തോൽവി അദ്ദേഹത്തിന് അപ്രതീക്ഷിതമായിക്കാണുമെന്നും രാജേഷ് മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.