തിരുവനന്തപുരം> മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം–-നാഗർകോവിൽ സെക്ഷനിൽ പാത ബലപ്പെടുത്താനുള്ള ജോലികൾ പുരോഗമിക്കുന്നു. രണ്ടു ദിവസംകൂടി കഴിഞ്ഞാലേ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനാകൂവെന്ന് റെയിൽവേ അറിയിച്ചു.
06425 കൊല്ലം–- തിരുവനന്തപുരം, 06426 നാഗർകോവിൽ–-തിരുവനന്തപുരം, 06427 തിരുവനന്തപുരം–-നാഗർകോവിൽ, 06435 തിരുവനന്തപുരം–-നാഗർകോവിൽ എന്നീ ട്രെയിനുകൾ ഞായറാഴ്ച സർവീസ് നടത്തില്ല. വടക്കുനിന്ന് നാഗർകോവിലിലേക്കുള്ള മറ്റ് ട്രെയിനുകൾ കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും.