കൊച്ചി > കരൾരോഗത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലുള്ള കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഐസിയുവിൽനിന്ന് മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടുദിവസത്തിനകം ആശുപത്രി വിടും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരും. കരൾദാതാവിനെ തേടി മകൾ ശ്രീക്കുട്ടി കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ചികിത്സാചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.