Also Read :
അതേസമയം, നിലവിലെ സംവരണ രീതികളില്‍ മാറ്റം ഉണ്ടാകില്ലെന്നും മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനാണ് സര്‍വേ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടെയും സംവരണം അട്ടിമറിക്കുന്നില്ല. വിവാദം ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നു. ആനുകൂല്യത്തിലെ വേര്‍തിരിവെന്ന് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവര്ക്കും ജീവിതയോഗ്യമാായ സാഹചര്യമാണ് ലക്ഷ്യം. എല്ലാ വിഭാഗങ്ങലിലേയും പാവപ്പെട്ടവരെ ഒന്നിപ്പിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേക്ക് തുടക്കം കുറിച്ച് അദ്ദേഹം പറഞ്ഞു.
Also Read :
സംവരണേതര വിഭാഗത്തിൽ ഒരു വിഭാഗം പരമ ദരിദ്രരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവര്‍ക്ക് ഒരു സംവരണ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഇതാണ് 10 ശതമാനം സംവരണം വേണം എന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്.
സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്. ബാക്കി വരുന്ന 50 ശതമാനം പൊതുവിഭാഗത്തിൽ നിന്ന് പാവപ്പെട്ട 10 ശതമാനത്തിന് പ്രത്യേക പരിഗണന നൽകുന്ന നിലയാണ് ഇപ്പോൾ വരിക. ഇതൊരു കൈത്താങ്ങാണെന്നും മുഖ്യമന്ത്രി
ആദ്യം പറഞ്ഞ സംവരണത്തിന്റെ ഭാഗമായി പോകുന്ന 50 ശതമാനത്തിന്റെ നില അങ്ങനെത്തന്നെ തുടരും. ഈ 10 ശതമാനത്തിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള ഒരു സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Also Read :
സംസ്ഥാനത്ത് ഏറ്റവും ദാരിദ്രം അനുഭവിക്കുന്ന ആളുകള്‍ക്കാണ് ഈ സംവരണ ആനുകൂല്യം ലഭിക്കുന്നത്. എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടി യോചിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന നയമാണ് സംവരണത്തിന്റെ കാര്യത്തിലും ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സർവേയിൽ നിന്നും വിട്ടുനിൽക്കുമെന്ന് എൻഎസ്എസ് അറിയിച്ചു.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നരേന്ദ്രമോദി സർക്കാർ 10% സംവരണം കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു കേരളവും 10% സംവരണം പ്രഖ്യാപിച്ചത്. 164 സമുദായങ്ങളാണു മുന്നാക്ക സമുദായങ്ങളിൽപെടുന്നത്. 4 ലക്ഷം രൂപ വരെ വാർഷിക വരുമാനമാണ് സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡം.
Also Read :
ഏറെ നാളുകളായി എൻഎസ്എസ് ഉന്നയിച്ചിരുന്ന ആവശ്യമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സംവരണാനുകൂല്യം. സംവരണം പ്രഖ്യാപിച്ച ശേഷം സർവേ നടത്തുന്നതിനു കുടുംബശ്രീ പോലെയുള്ള സംവിധാനത്തെ ഏൽപിച്ചതിനോട് എൻഎസ്എസ് എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്. ഭാവിയിൽ ആധികാരിക രേഖയായി മാറേണ്ടതാണ് എന്ന ബോധ്യത്തിൽ ശാസ്ത്രീയമായാണു സർവേ നടത്തേണ്ടതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.