തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമർശനം. വിഷയത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ വിമർശനമുണ്ടായത്.
എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി ഹാജരാക്കിയില്ല. ഇതാണ് കോടതിയുടെ അതൃപ്തിക്കിടയാക്കിയത്. വിഷയത്തിൽ ഒറിജിനൽ ലൈസൻസ് ഹാജരാക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി.
കുഞ്ഞിനെ ആന്ധ്രാ സ്വദേശികൾക്ക് ദത്ത് നൽകിയ വിഷയത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം കുടുംബ കോടതിയിൽ ശിശുക്ഷേമ സമിതി പറഞ്ഞു. ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഈ മാസം 29 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.