തൊടുപുഴ > മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടി പിന്നിട്ടു. ജലനിരപ്പുയർന്നതോടെ രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്. നിലവിൽ മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലും ജലനിരപ്പുയർന്നിട്ടുണ്ട്. 2399.88 അടിയാണ് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്.