പത്തനംതിട്ട: ശബരിമലയിൽ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലിൽ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ ഡാമിന്റെ ഷട്ടറുകൾ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് കളക്ടർ അറിയിച്ചു.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് ഏറ്റവും അടുത്ത അവസരം നൽകും. ഇന്നലെ വൈകീട്ട് പമ്പാ മണൽപ്പരപ്പിലേക്ക് വെള്ളം കയറിയിരുന്നു. അതേസമയം ശബരിമല വനമേഖലയിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമല തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്നലെ രാത്രി 11:40-ഓടെയാണ് നിരോധനം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ് വന്നത്.
Content Highlights:restrictions on sabarimala pilgrimage as rain strengthens