തിരുവനന്തപുരം
സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിലൊന്നായിരുന്നു കർഷകസമരമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. കർഷകരുടെ ഐക്യവും സമാനതകളില്ലാത്ത സഹനവുമാണ് ഈ ചരിത്രവിജയം സാധ്യമാക്കിയത്. സമരത്തെ അടിച്ചമർത്താനും കർഷകരെ ഖലിസ്ഥാൻ തീവ്രവാദികളായി മുദ്രകുത്താനുമുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയമാണിത്.
വിണ്ടുപൊട്ടിയ കാൽപ്പാദങ്ങൾകൊണ്ട്, സഹനസമരത്തിന്റെ ദൂരം താണ്ടിയെത്തിയ വിജയം. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും പാഠം നൽകുന്ന വിജയമാണിതെന്നും സ്പീക്കർ പറഞ്ഞു.