പത്തനംതിട്ട > പമ്പാ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ശബരിമല തീർത്ഥാടകരോട് പമ്പയിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.