ന്യൂഡൽഹി > ട്രെയിനുകളിൽ കോവിഡ് കാരണം നിർത്തിവച്ചിരുന്ന ഭക്ഷണവിതരണം പുനഃസ്ഥാപിക്കാൻ റെയിൽവേ. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ സെപ്ഷ്യൽ ടാഗ് നീക്കാനും സാധാരണ നിരക്കിൽ സർവീസ് നടത്താനും തീരുമാനിച്ച് ദിവസങ്ങൾക്കകമാണ് ഈ നടപടിയും. ഭക്ഷണവിൽപ്പന പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി റെയിവേ ഐആർസിടിസിക്ക് കത്തയച്ചു.