കൊച്ചി: കാർഷികനിയമങ്ങൾ പിൻവലിച്ചത് രാജ്യസുരക്ഷ കണക്കിലെടുതെന്ന് സുരേഷ് ഗോപി എം.പി. അതിനെക്കുറിച്ചുള്ള ചില സൂചനകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻകഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായിവെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നതെന്നും എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞിരുന്നു.കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കി ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
Content Highlights: Suresh Gopi,Farm laws, BJP