ചെന്നൈ: ദക്ഷിണ റെയിലിന് കീഴിലുള്ള ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. 18 ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ അനുവദിക്കുന്നത്. ഇതില്‍ പത്തോളം ട്രെയിനുകള്‍ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില്‍ ഓടുന്നവയാണ്.
Also Read:
ഈ മാസം 25 മുതലാണ് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുക. സീസണ് ടിക്കറ്റുകാര്‍ക്കും ഏറെ ഉപകാരപ്രദമാണ് ഈ തീരുമാനം. അതേസമയം, മലബാര്‍, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല.
Also Read:
25-11-2021 മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍
(ട്രെയിന്‍ നമ്പര്‍, ട്രെയിനിന്റെ പേര്, ജനറല്‍ കോച്ചുകളുടെ എണ്ണം എന്നീ ക്രമത്തില്‍)
- 22609- മംഗളൂരു- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
- 22610- കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
- 16605- മംഗളൂരു- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകള്‍
- 16606- നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകള്‍
- 16791- തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ്- നാല് കോച്ചുകള്‍
- 16792- പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്- നാല് കോച്ചുകള്‍
- 16649- മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകള്‍
- 16650-നാഗര്‍കോവില്‍-മംഗളൂരു-പരശുറാം എക്സ്പ്രസ്-ആറ് കോച്ചുകള്‍
- 16191-താംബരം-നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
- 16192- നാഗര്‍കോവില്‍- താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍