കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിവാദമായ കാർഷിക നിയമങ്ങൾ പിൻലിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ സുരേഷ് ഗോപി എം പി പ്രതികരണം നടത്തിയത്.
കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് വ്യക്തമാക്കിയത്. ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കര്‍ഷകരുടെ നന്മയ്ക്കു വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവന്നതെന്നും എന്നാൽ ഇതിൻ്റെ ഗുണവശങ്ങൾ ചില കര്‍ഷകര്‍ക്കു മനസ്സിലായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടിച്ചതിനു രാജ്യത്തോടു മാപ്പു പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
“മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചതായി ഇന്ന് ഞാൻ നിങ്ങളെ അറിയിക്കുകയാണ്.” പ്രസംഗത്തിൻ്റെ അവസാനഭാഗത്ത് പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു കർഷകനും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു വർഷത്തോളം നീണ്ട പ്രക്ഷോഭത്തിനിടെ കര്‍ഷക നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാൽ, പഞ്ചാബിലടക്കം വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് കാർഷിക നിയമങ്ങൾ പിൻലിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ എത്തിയത്.