Also Read:
ഇത് ലളിതമായി കണ്ടൊഴിവാക്കാന്‍ കഴിയുന്ന കുറ്റമല്ലെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രന്റെ മകള്‍ നല്കിയ ഹര്‍ജി അതീവഗൗരവത്തോടെയാണ് കോടതി പരിഗണിച്ചത്. ചെറിയ കുട്ടിയെ കള്ളിയെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചത് കുട്ടിയുടെ മാനസികനിലയെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് കോടതി വിലയിരുത്തി.
കുട്ടിയ്ക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാല്‍, കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും തത്ക്കാലം മറ്റ് സഹായങ്ങള്‍ വേണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കേസ് നവംബര്‍ 22 ന് വീണ്ടും പരിഗണിക്കും.
Also Read:
ഓഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സി പി രജിത ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി ആക്ഷേപിച്ചത്. സംഭവം വിവാദമായതോടെ രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, ഈ നടപടിയില്‍ സംതൃപ്തരല്ലെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.