Also Read :
തീയേറ്ററുകളില്‍ ഈ സിനിമകള്‍ കാണാന്‍ കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്നത് കേന്ദ്ര സര്‍ക്കാറും സെന്‍സര്‍ ബോര്‍ഡും മനസിലാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചുരുളി എന്ന സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആയതിനാല്‍ ആ സിനിമ ഒടിടി പ്ലാറ്റഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നും പറഞ്ഞു.
Also Read :
ഇതിന് പിന്നാലെ ചിത്രത്തിൽ ജോജു അഭിനയിച്ച ഒരു സീനും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ദയവുചെയ്ത് അസഭ്യം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ ഈ വീഡിയോ കാണരുതെന്ന് പറഞ്ഞാണ് നുസൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചിലര്‍ ഇതിനെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും. ‘ബിരിയാണി’ സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മള് എന്നും അദ്ദേഹം കുറിക്കുന്നുണ്ട്.
Also Read :
സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത് എന്ന് മനസിലാകുന്നില്ല. വിവാദമുണ്ടാക്കി മാര്‍ക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം. അതിന് സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ? എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്. കാരണം സാംസ്കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെന്ന് ഓര്‍ക്കണമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ കമന്റിലും ജോജുവിനുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.