Also Read:
ഈസ്റ്റ് ഹില്ലിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോട്ട് ബൺ എന്ന ഹോട്ടലിലെ ചില്ല് അലമാരയിലാണ് എലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ അലമാരയിൽ ഓടിനടക്കുന്ന എലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയെത്തുടർന്നാണ് ഹോട്ടലിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചത്.
അധികൃതർ നടത്തിയ പരിശോധനയിൽ അലമാരയിൽ നിന്നും എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ഹോട്ടലിൽ വൃത്തിഹീനമായ അവസ്ഥയിലാണ് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. കട നടത്തിപ്പുകാരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
Also Read:
ഹോട്ടലിനടുത്തുള്ള മൂന്ന് സ്കൂളുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഹോട്ടലിൽ നിന്നും ദിവസവും ഭക്ഷണം കഴിച്ചിരുന്നത്. കൂടാതെ സമീപത്തെ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.