Also Read :
അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഡി ജെ പാർട്ടിക്ക് പങ്കെടുത്തവരുടെ മൊഴിയെടുക്കുന്നുവെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ പങ്കെടുത്ത ഡി ജെ പാര്‍ട്ടിയിൽ മറ്റാരെല്ലാം പങ്കെടുത്തുവെന്നത് അടക്കം ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിക്കിടെ എന്താണ് സംഭവിച്ചത്, മുൻ മിസ് കേരള വിജജയികളും മറ്റുള്ളവരും തമ്മിൽ തര്‍ക്കങ്ങളുണ്ടായോ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Also Read :
ഇവര്‍ കാറപകടത്തിൽ കൊല്ലപ്പെട്ട ദിവസം രാത്രി ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ തങ്ങിയവരിലേക്കും അന്വേഷണം നീളുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഹോട്ടൽ 18യിലെ 208, 218 മുറികളിൽ താമസിച്ചവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നതായി മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ ഹോട്ടൽ രജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്താതെയാണ് താമസിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
അതിനിടെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ആഡംബരക്കാര്‍ ഡ്രൈവര്‍ സൈജു എം തങ്കപ്പൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മദ്യലഹരിയിൽ അമിത വേഗത്തിൽ പോകരുതെന്ന് പറ.ുന്നതിനാണ് പിന്നാലെ വന്നത് എന്നാണ് സൈജു പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
Also Read :
ഇന്നലെ അറസ്റ്റിലായ ഹോട്ടൽ ഉടമ റോയ് വയലാട്ട് രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മകള്‍ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്റെ കുടംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മകളും സംഘവും സഞ്ചരിച്ച വാഹനം മറ്റൊരു കാർ പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്.