സംഭവത്തില്‍ വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയും കിടങ്ങുമ്മൽ വാർഡ് അംഗവും ആര്യനാട് പോലീസിൽ പരാതി നൽകി. പൊതുമുതൽ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയെന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്കാണ് കിടങ്ങുമ്മൽ ആരോഗ്യ ഉപകേന്ദ്രത്തിൽ നാടകീയ സംഭവങ്ങൾ നടന്നത്.
Also Read :
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്തായിരുന്നു ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണം തുടങ്ങിയത്. കേന്ദ്ര പദ്ധതിയായ ശ്യാമപ്രസാദ് മുഖർജി നാഷനൽ റർബൻ മിഷന്റെ 50 ലക്ഷം രൂപ വിനിയോഗിച്ചായരുന്നു നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാറായപ്പോൾ സ്ഥാപനം അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശിലാഫലകം സ്ഥാപിച്ചിരുന്നു. അന്ന് കെട്ടിടത്തിന്റെ പണി മുക്കാൽ ഭാഗം മാത്രമേ പൂർത്തിയായിരുന്നുള്ളൂ.
പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി കഴിഞ്ഞ 11ന് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്മി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. പുതിയ ശിലാഫലകവും ഇതിനോടനുബന്ധിച്ച് സ്ഥാപിച്ചു. എന്നാൽ പുതിയ ശിലാഫലകത്തില്‍ ജില്ലാപ്പഞ്ചായത്തംഗത്തിന്റെ പേരു ചേര്‍ക്കുകയോ പരിപാടിക്കു ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് വെള്ളനാട് ശശി ഉളിയും ചുറ്റികയും ഉപയോഗിച്ച് ഫലകം തർത്തത്.
Also Read :
മുൻപ് എംപി ഉദ്ഘാടനം നടത്തിയെന്ന് കാണിച്ച് ഇട്ട ശിലാഫലകം പഞ്ചായത്ത് നിർമാണോദ്ഘാടനം ആക്കി മാറ്റിയിരുന്നു. ഇത്തവണ വളരെ ലളിതമായി നടത്തിയ ചടങ്ങായതിനാലാണ് ജില്ലാ പഞ്ചായത്തംഗത്തെ ക്ഷണിക്കാഞ്ഞതെന്നാണ് പഞ്ചായത്ത് ഭാരവാഹികള്‍ നൽകുന്ന വിശദീകരണം.