തിരുവനന്തപുരം> സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻക്കുട്ടി. വൈദ്യുതി നിരക്ക് കൂട്ടുമെന്നുള്ള വാർത്തകൾ അനവസരത്തിലേതാണ്. അത്തരം തീരുമാനങ്ങൾ എടുത്തിട്ടില്ല.
പീക്ക് അവറിലെ ഉപയോഗത്തിന് ഉയർന്ന നിരക്ക് വേണമെന്ന ചർച്ച ഉയർന്നിട്ടുണ്ട്. രാത്രി ആറ് മുതൽ പത്ത്വരെയാണ് പീക്ക് അവർ. എന്നാൽ റെഗുലേറ്ററി കമ്മീഷനെ ഇത് അറിയിച്ചിട്ടില്ല. അത് എങ്ങിനെ വേണമെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യ ഉപയോഗം കുറയ്ക്കുവാൻ ഇടപെടൽ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.